ആലപ്പുഴ: ആലപ്പുഴ എസ്എഫ്‌ഐയിലും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം. എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് ആരോപണം. എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കണ്ടെത്തിയരിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗം നിഖിലിനെ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കാൻ നിർദ്ദേശം നൽകി. സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ കായംകുളം എംഎസ്എം കോളേജ് രണ്ടാം വർഷ എംകോം