മുംബൈ-നികുതിദായകര്‍ക്ക് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ളകാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ. മാര്‍ച്ച് മാസം വരെയായിരുന്ന മുന്‍പ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. പിന്നീട് ജൂണ്‍ 30 വരെ ഇത് ആദായനികുതി വിഭാഗം ദീര്‍ഘിപ്പിച്ചു. എന്നാല്‍ മാര്‍ച്ച് മാസത്തിന് ശേഷം ആധാര്‍-പാന്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കുന്നവര്‍ക്ക് 1000 രൂപ പിഴ നല്‍കേണ്ടതുണ്ട്. ഇപ്പോഴിതാ അവസാനതീയതി എന്നാണെന്ന് അറിയിച്ചശേഷം ആദായനികുതി വകുപ്പ് ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
‘1961ലെ ആദായനികുതി നിയമമനുസരിച്ച് ഒഴിവാക്കിയ വിഭാഗത്തില്‍ പെടാത്ത എല്ലാ പാന്‍ കാര്‍ഡ് ഉടമകളും 30.06.2023നോ അതിനുമുന്‍പോ ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കേണ്ടതാണ്. ഇത് നഷ്ടപ്പെടുത്തുകയാണങ്കില്‍ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം .’ ആദായനികുതി വകുപ്പ് ട്വീറ്റ് ചെയ്യുന്നു. അഥവാ ഇത് ചെയ്യാത്തവര്‍ക്ക് താഴെ പറയുന്ന പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നും സൂചന നല്‍കുന്നു.അത്തരം നികുതിദായകരുടെ പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. ഒപ്പം ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ്(ടിഡിഎസ്) , ടിസിഎസ് എന്നിവയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ നികുതി കിഴിച്ചെടുക്കും.അത്തരം ആളുകളുടെ തീര്‍പ്പാക്കാത്ത റീഫണ്ട് തുകയോ അത്തരം റീഫണ്ടിന്റെ പലിശയോ നല്‍കില്ല. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാനായി കൃത്യമായി കാര്‍ഡുകള്‍ ലിങ്ക് ചെയ്യിക്കുക. ഇതിനകം ചെയ്തവര്‍ ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടല്‍ പരിശോധിച്ച് ആധാര്‍-പാന്‍ കാര്‍ഡുകള്‍ തമ്മില്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
2023 June 17IndiaAdharPANLAST DATEguide linesഓണ്‍ലൈന്‍ ഡെസ്‌ക് title_en: Income tax department issue guidelines about linking Adhar with PAN