തിരുവനന്തപുരം – തെരുവു നായയ്ക്ക് ഭക്ഷണം കൊടുക്കന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേര (49) യാണ് മരിച്ചത്.
സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തിയ്യതിയാണ് യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയത്. ഒൻപതാം തിയ്യതിയോടെ യുവതി പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതോടെ ചികിത്സയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ മാന്തിയിരുന്നുവെന്ന വിവരം സ്റ്റെഫിന ഡോക്ടർമാരോട് പറഞ്ഞത്. ഇന്നലെ രാത്രിയോടെയാണ് മരണ കാരണം പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്.
2023 June 17Keraladog poisonyoung lady diedTrivandrumtitle_en: dog poison; woman died in trivandrum