കാസർഗോഡ്: ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കാസർഗോഡ് പാണത്തൂർ പരിയാരത്താണ് സംഭവം. ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.
അപകടത്തിൽ വീട് ഭാഗികമായി തകർന്നു. ലോറിയിലുണ്ടായിരുന്നവർക്കാണ് പരിക്ക്. സമീപത്തെ ചെമ്പേരിയിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിലേക്ക് ലോഡുമായി വരികയായിരുന്നു ടാങ്കറാണ് അപകടത്തിൽപെട്ടത്. ചെറിയ തോതിൽ ഡീസലും ചോർന്നിരുന്നു. വീട്ടിലുള്ളവർ സുരക്ഷിതരാണ്.