മുണ്ടന്തുറ: കളയ്ക്കാട് മുണ്ടന്‍ തുറൈ കടുവ സങ്കേതത്തില്‍ അരിക്കൊമ്പന്‍ സുഖവാസത്തിലെന്ന് തമിഴ്‌നാട് വനം വകുപ്പ്. പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പന്‍ ഇണങ്ങിയെന്നും നല്ല രീതിയില്‍ ഭക്ഷണം കണ്ടെത്തുന്നുവെന്നും തമിഴ്‌നാട് അറിയിച്ചു. റേഡിയോ കോളര്‍, ക്യാമറ ട്രാപ്പുകള്‍ എന്നിവയിലൂടെയുള്ള അരിക്കൊമ്പന്റെ നിരീക്ഷണം തുടരും.
നിലവില്‍ അരിക്കൊമ്പന്‍ ആരോഗ്യവാനാണ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോള്‍ ഉള്ളത്. കൊതയാര്‍ വനമേഖലയില്‍ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടര്‍മാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കുന്നു.