തിരുവനന്തപുരം- സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. നേരത്തെ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇപ്പോൾ ഫെയ്‌സ്ബുക്കിലൂടെയാണ് പാർട്ടി ബന്ധം പൂർണമായും ഉപേക്ഷിച്ചതായി രാമസിംഹൻ വ്യക്തമാക്കിയത്. ഇപ്പോൾ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. അടുത്തിടെയാണ് സംവിധായൻ രാജസേനനും നടൻ ഭീമൻ രഘുവും അടുത്തിടെ ബി.ജെ.പി വിട്ടിരുന്നു.
2023 June 16Keralatitle_en: Director Ramasimhan Abu Bakar quit BJP