ഷോളയൂരിൽ മരിച്ച മണികണ്ഠനെ ആക്രമിച്ചത് വന്യജീവി തന്നെയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

അട്ടപ്പാടി; ഷോളയൂരിൽ വന്യജീവി ആക്രമണത്തിൽ മരിച്ച യുവാവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്. വന്യ മൃഗത്തിന്റെ ആക്രമണം തന്നെയാണ് മരണത്തിന് ഇടയാക്കിയത്. മൂർച്ഛയുള്ള തേറ്റ കൊണ്ടുള്ള ശക്തമായ ഇടിയുടെ ആഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു.
വന്യജീവിയുടെ മൂർച്ചയുള്ള കൊമ്പുകൊണ്ട് ശക്തമായ ഇടിയിലേറ്റ ആഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. ജനനേന്ദ്രീയതിന്റെ ഭാഗത്ത് ശക്തമായ ഇടിയേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ മാംസം ചതഞ്ഞിട്ടുണ്ടെന്നും ആക്രമിച്ച ജീവി മാംസം കടിച്ചുകൊണ്ട് പോയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അതിനാൽ തന്നെ ആക്രമിച്ചത് കാട്ടുപന്നിയാവാം എന്ന നിഗമനത്തിലാണ് പോലീസും. വീട്ടുകാരുമായി പിണങ്ങി കഴിയുന്ന മണികണ്ഠൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇന്നലെ പുലർച്ചെ അയൽവാസികളാണ് മണികണ്ഠനെ വീടുപടിക്കൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *