പാലക്കാട് – ഷൊർണ്ണൂർ കൂനത്തറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. 20-ലേറെ പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം.
കൂനത്തറ ആശാദീപം സ്റ്റോപ്പിന് സമീപത്ത് വച്ചാണ് അപകടം. നിയന്ത്രണം വിട്ട ബസ് എതിർദിശയിൽ വന്ന ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഒറ്റപ്പാലത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ചിറയത്ത് എന്ന ബസും ഗുരുവായൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന രാജപ്രഭ എന്ന ബസുമാണ് കൂട്ടിയിടിച്ചതെന്ന് പോലീസ് പറഞ്ഞു.
2023 June 16KeralaBus collision2 deathshornnoorpoliceHospital20 people injuredtitle_en: Two death in Shornur private bus collision; More than 20 people injured