ആലപ്പുഴ – വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പോലീസ് പിടിയിലായി. ബ്രിട്ടനില്‍  ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക് സ്വദേശിയില്‍ നിന്നും 5.50 ലക്ഷം രുപ വാങ്ങി കബളിപ്പിച്ച കേസില്‍ തിരുവനന്തപുരം പേട്ട പാല്‍കുളങ്ങര പത്മനാഭം വീട്ടില്‍ നടാഷാ കോമ്പാറ (48) യെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ തിരുവനന്തപുരത്ത് നടത്തിയിരുന്ന റിക്രൂട്ടിംഗ് ഓഫീസ് അടച്ചു പൂട്ടിയ ശേഷം എറണാകുളം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി വരികയായിരുന്നു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും തുിരുവനന്തപുരത്തും ഇവര്‍ക്കെതിരെ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്.
 
2023 June 16KeralaYoung women arrestedExtorting money.offering job abroad ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: young woman arrested for extorting money by offering job abroad

By admin

Leave a Reply

Your email address will not be published. Required fields are marked *