കൊല്ല – കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുക്കുന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയില്‍ കേരളത്തില്‍ നടക്കുന്നു. നേരത്തേ ദേശീയ തലത്തില്‍ സംഘപരിവാര്‍ ചെയ്തിരുന്നത് ഇതാണ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതില്‍ എന്താണ് ക്രൈം. അതൊരു ജോലിയല്ല എന്ന് അദ്ദേഹം ചോദിച്ചു.
പരീക്ഷ എഴുതാതെ പാസായത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. കൂടാതെ, കൊല്ലത്ത് കെഎംഎംഎല്ലില്‍ പിന്‍വാതില്‍ നിയമനം നടന്നു എന്ന വാര്‍ത്ത നല്‍കിയതിനും കേസ് എടുത്തു. വാര്‍ത്ത പുറത്ത് പോയത് അന്വേഷിക്കാന്‍ പോലീസ് രംഗത്ത്. ഇതാണോ പൊലീസിന്റെ ജോലിയൊന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. തുടര്‍ച്ചയായി പോലീസിനെ ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വശത്താക്കാന്‍ നോക്കുന്നു. ആരും എതിരെ ശബ്ദിക്കരുത് എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് സതീശന്‍ പറഞ്ഞു.
കേരളത്തിലെ പോലീസിനെ നിശ്ചിതമായി വിമര്‍ശിച്ച സതീശന്‍ കേരളത്തിലെ പോലീസ് ലോക്കപ്പിലാണ് എന്ന് ആരോപിച്ചു. കാട്ടാക്കട, മഹാരാജാസ് സംഭവങ്ങളില്‍ ഇതുവരെ അറസ്റ്റ് ഇല്ല. കൈകാലുകള്‍ വരിഞ്ഞു കെട്ടപ്പെട്ട നിലയിലാണ്. പോലീസ് ആസ്ഥാനത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ അടി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത് എന്നും അദ്ദേഹം പ്രസ്താവിച്ചു.
2023 June 16KeralaVD satheeshanploiceReportingCrimeഓണ്‍ലൈന്‍ ഡെസ്‌ക് title_en: Opposition leader VD Satheeshan criticize restrictions imposed in Reporting