കോട്ടയം- മൊബൈല്‍ ഫോണ്‍ സ്ഥാപനത്തിലെ ജീവനക്കാരെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് പാറശ്ശേരി വീട്ടില്‍ ജിനോ ജോസഫ് (21), തട്ടുങ്കല്‍ചിറ വീട്ടില്‍ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന സച്ചു സാജു (19), തട്ടുങ്കല്‍ചിറ വീട്ടില്‍ രാഹുല്‍ ഷൈജു (21) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
അക്രമികള്‍ മൂവരും ചേര്‍ന്ന് രാത്രി എട്ടു മണിയോടെ കോഴിച്ചന്ത ഭാഗത്തുള്ള മൊബൈല്‍ കടയിലെത്തി ജീവനക്കാരുടെ നേരെ കുരുമുളക് സ്‌പ്രേ അടിച്ച് ആക്രമണം നടത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ഇവര്‍ മൊബൈല്‍ കടയില്‍ എത്തി ജീവനക്കാരെ അസഭ്യം പറഞ്ഞത് ജീവനക്കാര്‍ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
2023 June 15Keralapepper sprayഓണ്‍ലൈന്‍ ഡെസ്‌ക്title_en: Three people were arrested for sprying pepper at employees of a mobile phone shop