യുഎസിൽ 20 ദശലക്ഷത്തിലധികം ആളുകൾക്ക് പെരിഫറൽ ന്യൂറോപ്പതി പ്രശ്നം അലട്ടുന്നതായി റിപ്പോർട്ടുകൾ. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളെയും പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു നാഡീ പ്രശ്നമാണ്. പല തരത്തിലുള്ള ന്യൂറോപ്പതി ഉണ്ട്. ഈ അവസ്ഥയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് പ്രമേഹം.
പ്രമേഹമുള്ളവരിൽ പകുതി പേർക്കും ഏതെങ്കിലും തരത്തിലുള്ള നാഡി ക്ഷതം (ഡയബറ്റിക് ന്യൂറോപ്പതി) ഉണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ട് ചെയ്യുന്നു. ന്യൂറോപ്പതിയുടെ മറ്റൊരു ഉദാഹരണമാണ് കാർപൽ ടണൽ സിൻഡ്രോം അല്ലെങ്കിൽ മീഡിയൻ ന്യൂറോപ്പതി. അമിതമായി കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുന്നവർക്കാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്.പല ചികിത്സകളും നാഡികളുടെ കേടുപാടുകൾ മാറ്റാനും അല്ലെങ്കിൽ ന്യൂറോപ്പതി ഉള്ള ആളുകളെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. നാഡീ ക്ഷതം പുരോഗമിക്കുന്നത് തടയുന്നതിൽ ന്യൂറോപ്പതി രോഗനിർണയവും ചികിത്സയും പ്രധാനമാണ്.
ശരീരത്തിന്റെ പെരിഫറൽ നാഡീവ്യൂഹത്തിന് കേടുപാടുകൾ സംഭവിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഒന്നാണ് ന്യൂറോപ്പതി. ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വെക്‌സ്‌നർ മെഡിക്കൽ സെന്ററിലെ ന്യൂറോളജി വിഭാഗത്തിലെ ന്യൂറോളജിസ്റ്റും പെയിൻ മെഡിസിൻ സ്പെഷ്യലിസ്റ്റുമായ ഡോ. കിരൺ രജനീഷ് പറഞ്ഞു.
പെരിഫറൽ ന്യൂറോപ്പതി പല തരത്തിൽ ഞരമ്പുകളുടെ പ്രവർത്തനത്തെ തകരാറിലാക്കും. മിക്കപ്പോഴും, ന്യൂറോപ്പതി ഉള്ള ആളുകൾക്ക് മരവിപ്പ് അനുഭവപ്പെടാറുണ്ടെന്ന് ഡോ. രജനീഷ് പറയുന്നു. എന്നിരുന്നാലും, ഒരു വ്യക്തിയുടെ ലക്ഷണങ്ങൾ അവർ അനുഭവിക്കുന്ന നാഡി തകരാറിനെ ആശ്രയിച്ചിരിക്കുന്നു. മാത്രമല്ല ഒരാൾക്ക് ഒരേ സമയം ഒന്നിലധികം തരം ന്യൂറോപ്പതി ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഡോ. കിരൺ രജനീഷ് പറഞ്ഞു. കാൽപ്പാദത്തിലും കണങ്കാലിലും ബലഹീനത കാണുന്നതാണ് മറ്റൊരു ലക്ഷണം. ഇത് നടത്തത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം.
ഉയർന്ന രക്തത്തിലെ പഞ്ചസാര കാലക്രമേണ രക്തക്കുഴലുകളെ ദുർബലപ്പെടുത്തുന്നതിനാൽ പ്രമേഹം ന്യൂറോപ്പതിയിലേക്ക് നയിച്ചേക്കാം. ദുർബലവും കേടായതുമായ രക്തക്കുഴലുകൾ ഞരമ്പുകളെ തകരാറിലാക്കുന്നു. ബി 1, ബി 6, ബി 12 തുടങ്ങിയ നിരവധി ബി വിറ്റാമിനുകളുടെ കുറവുകൾ പോലെയുള്ള പോഷകാഹാര കുറവുകൾ ഈ രോഗത്തിന് കാരണമാകുന്നു.
ഫോളിക് ആസിഡിന്റെ (വിറ്റാമിൻ ബി 9) കുറഞ്ഞ അളവും കോപ്പർ, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളും നാഡികളുടെ തകരാറിനും കാരണമാകുമെന്ന് ഡോ. രജനീഷ് പറയുന്നു. കീമോതെറാപ്പി പെരിഫറൽ നാഡീവ്യവസ്ഥയെ തകരാറിലാക്കും. കീമോതെറാപ്പി ചികിത്സകൾ വിശപ്പില്ലായ്മയ്ക്ക് കാരണമായേക്കാം. ഇത് അവശ്യ പോഷകങ്ങളുടെ പതിവ് ഉപഭോഗം തടയുന്നു.