തീര്‍ത്ഥാടന കേന്ദ്രമായ കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും 18, 19 തീയതികളില്‍

കടുത്തുരുത്തി: തീര്‍ത്ഥാടന കേന്ദ്രമായ കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും 18, 19 തീയതികളില്‍ നടക്കും. ഇരട്ടകളുടെ സംഗമം 19 നാണ്. രാവിലെ 6.30 നും വൈകൂന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. 18ന് രാവിലെ 5.30 ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ടിക്കും. തുടര്‍ന്ന് 5.45 ന് വിശുദ്ധ കുര്‍ബാന, ഏഴിന് പാട്ടുകുര്‍ബാന, സന്ദേശം, നെവേന – ഫാ.ജോസഫ് കണിയോടിക്കല്‍. 6.30 ന് പ്രദക്ഷിണം.
പ്രധാന തിരുനാള്‍ ദിനമായ 19 ന് രാവിലെ 5.45 ന് വിശുദ്ധ കുര്‍ബാന, ഏഴിന് പാട്ടുകുര്‍ബാന, നൊവേന, 8.30 ന് ഇരട്ടകളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9. 45 ന് സമൂഹബലി. ഇരട്ടവൈദീകരായ ഫാ.റോയി കണ്ണഞ്ചിറ സിഎംഐ, ഫാ.ജോസഫ് ചൂളപ്പറമ്പില്‍ സിഎംഐ, ഫാ.തോമസ് ചൂളപ്പറമ്പില്‍, ഫാ.ജസ്റ്റിന്‍ കായംകുളത്തുശ്ശേരി, ഫാ.ജെനി കായംകുളത്തുശ്ശേരി, ഫാ.ജോസഫ് കൊല്ലക്കൊമ്പില്‍ സിഎസ്ടി, ഫാ.ആന്റണി കൊല്ലക്കൊമ്പില്‍ സിഎസ്ടി, ഫാ.റോജി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ.റെജി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ.ജിസ് കളപ്പുരയ്ക്കല്‍, ഫാ.ജിത്ത് കളപ്പുരയ്ക്കല്‍, ഫാ.ജസ്റ്റിന്‍ തയ്യില്‍ ഒഎസ്ബി, ഫാ.ജിസ്റ്റോ തയ്യില്‍ ഒഎസ്ബി, ഫാ.ആന്റോ പേഴുംകാട്ടില്‍, ഫാ.അജോ പേഴുംകാട്ടില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
11.15 ന് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. 12.15 ന് ഇരട്ടകളുടെ സമര്‍പണ ശുശൂഷ, തുടര്‍ന്ന് സ്‌നേഹവിരുന്ന്, വൈകൂന്നേരം അഞ്ചിന് പാട്ടുകുര്‍ബാന – ഫാ.തോമസ് പുതുപ്പറമ്പില്‍, തുടര്‍ന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ പുന;പ്രതിഷ്ഠിക്കും.
തിരുനാല്‍ തിരുകര്‍മങ്ങളെ കുറിച്ചു വിശദീകരിക്കുന്നതിനായി നടന്ന പത്രസമ്മേശളനത്തില്‍ വികാരി ഫാ.സെബാസ്റ്റ്യന്‍ പടിയ്ക്കുഴുപ്പില്‍, കൈക്കാരന്മാരായ ആന്റണി കണ്ടനാട്ടില്‍, പൊന്നി പുളിങ്ങാപ്പള്ളില്‍, ജോയി കാഞ്ഞിരംകുഴി, ജോര്‍ജ് പട്ടമന എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *