ആദ്യചിത്രത്തിലെ മികച്ച പ്രകടനം കാഴ്ച വെച്ച് നടൻ ‘പ്രദീപ് രാജ്’ മലയാളസിനിമയിൽ ശ്രദ്ധേയനാകുന്നു. ‘ഞാൻ കർണ്ണൻ’എന്ന പുതിയ ചിത്രത്തിലെ നായക കഥാപാത്രമായ ‘കർണ്ണനെ അവതരിപ്പിച്ചുകൊണ്ടാണ് പ്രദീപ് രാജ് വെള്ളിത്തിരയിലെത്തുന്നത്. ആന്തരിക സംഘർഷങ്ങൾ ഏറ്റുവാങ്ങി എന്നും ഒരു നെമ്പരമായി മാറിയ പുരാണത്തിലെ കർണ്ണൻറെ അതേ സംഘർഷഭരിതമായ ജീവിതമാണ് പ്രദീപ് രാജും ചിത്രത്തിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ദാമ്പത്യജീവിതത്തിലെ സ്വരച്ചേർച്ചകളുടെ വേറിട്ട കഥ പറയുന്ന ചിത്രമാണ്  ‘ഞാൻ കർണ്ണൻ’. സിനിമസീരിയൽ താരവും അദ്ധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ഞാൻ കർണ്ണൻ. ആധുനിക കുടുംബജീവിതത്തിൻറെ അസ്വാരസ്യങ്ങളും പുതിയ കാലം കുടുംബജീവിതത്തിൽ സൃഷ്ടിക്കുന്ന ജീവിത പ്രതിസന്ധികളുമൊക്കെ ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. വൈകാരിക മുഹൂർത്തങ്ങളുള്ള കഥാപാത്രമായ കർണ്ണനെ ഏറെ മികവോടെ പ്രദീപ് രാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. അഭിനയവും സിനിമയും തൻറെ പാഷനായതുകൊണ്ടാണ്  അഭിനയിച്ചതെന്ന് പ്രദീപ് രാജ് പറഞ്ഞു. വളരെ കരുത്തുറ്റ കഥാപാത്രമായിരുന്നു. ഏറെ അഭിനയസാധ്യതയുള്ളതും. ഇനിയും ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ താല്പര്യമുണ്ടെന്നും താരം പറഞ്ഞു. മുംബൈ. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിൽ ബിസിനസ്സ് നടത്തുന്ന പ്രദീപ് രാജ് കൊച്ചി കാക്കനാടാണ് താമസിക്കുന്നത്. ശ്രിയ ക്രിയേഷൻസിൻറെ ബാനറിൽ പ്രദീപ് രാജാണ് ‘ഞാൻ കർണ്ണൻ  നിർമ്മിച്ചത്. മുതിർന്ന എഴുത്തുകാരൻ എം.ടി അപ്പനാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്.
 
2023 June 15Entertainmenttitle_en: njan karnnan

By admin

Leave a Reply

Your email address will not be published. Required fields are marked *