(തിരുവമ്പാടി) കോഴിക്കോട് – കാർ ഇരുവഴിഞ്ഞിപ്പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവമ്പാടി സ്വദേശി മുഹാജിറാ(45)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റഹീസ് എന്നയാളെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. തിരുവമ്പാടിയിൽ നിന്ന് കോടഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇരുവഴിഞ്ഞിപ്പുഴയിലേക്ക് മറിയുകയായിരുന്നു. റോഡിൽ ടാർ ചെയ്യാത്ത ഭാഗത്ത് എത്തിയപ്പോൾ കാർ നിയന്ത്രണം വിട്ടാണ് പുഴയിലേക്ക് മറിഞ്ഞത്. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്.
2023 June 16Keralacar falls into riveryouth diesOne seriously injuredkozhikodeKodancheryiruvazhinchippuzhatitle_en: Kozhikode car falls into river, youth dies; One seriously injured

By admin

Leave a Reply

Your email address will not be published. Required fields are marked *