കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറക്കാന്‍ തീരുമാനം. മെത്രാന്‍ സമിതിയും ബസിലിക്ക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തര്‍ക്കം തീരുന്നത് വരെ വിശുദ്ധ കുര്‍ബാനയുണ്ടാവില്ലെന്നും എന്നാല്‍ വിവാഹം, ശവസംസ്കാരം തുടങ്ങിയ കൂദാശകള്‍ നടത്താമെന്നും ചര്‍ച്ചയില്‍ തീരുമാനമായി.
വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തി. കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഏകീകൃത കുര്‍ബാനയെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് ബസിലിക്ക അടച്ചത്.
