അണ്ടർ 18 ചാമ്പ്യന്മാരായ കോസ്മോസ് എഫ്സി വെൺമണി ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വി. ജി വിഷ്ണുവിൽ നിന്നും ചാമ്പ്യൻ പട്ടം ഏറ്റുവാങ്ങുന്നു
ആലപ്പുഴ: ആലപ്പുഴ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സമ്മർ ലീഗ് മത്സരങ്ങളുടെ സമ്മാനദാനം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു നിർവഹിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ. എ വിജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.റ്റി സോജി മുഖ്യാതിഥിയായി.
അസോസിയേഷൻ സെക്രട്ടറി ബി.എച്ച് രാജീവ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ദേശീയ പരിശീലകൻ സതീവൻ ബാലൻ കായിക താരങ്ങൾക്ക് എങ്ങനെ മികച്ച കായിക താരങ്ങൾ ആവാം എന്നതിന് അധികരിച്ച് ക്ലാസ് നയിച്ചു. കെ എഫ് എ എക്സിക്യൂട്ടീവ് അംഗം റെമിജി ഓസ്കാർ, ഫാദർ ജോസഫ്, ആദിത്യവിജയകുമാർ, അപ്പച്ചൻ, പ്രവീൺ സി. പി, ഗംഗാധരൻ, ഹരീഷ് കുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു.
വിഷൻ 2047 എന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയ ജില്ല ആലപ്പുഴയാണ്. ഈ പദ്ധതിയുടെ കോഡിനേറ്റർ അക്ഷയ് നന്ദ് ചടങ്ങുകൾക്ക് കൃതജ്ഞത രേഖപ്പെടുത്തി.
അണ്ടർ 12 വിഭാഗത്തിൽ എഫ് എ കലവൂർ രണ്ടാം സ്ഥാനത്ത് എത്തി. ജോൺ എഫ് കെന്നടി സ്കൂൾ കട്ടച്ചിറ ചാമ്പ്യന്മാരായി. അണ്ടർ 14 വിഭാഗം മാവേലിക്കര ഫുട്ബോൾ അക്കാദമി രണ്ടാം സ്ഥാനത്ത് നേടി. സ്കോർ ലൈൻ മറൈനേഴ്സ് ചാമ്പ്യന്മാരായി അണ്ടർ 16 വിഭാഗം വി ജി എസ്.എഫ് സി വടുതല രണ്ടാം സ്ഥാനം നേടി. ജോൺ എഫ് കെന്നടി സ്കൂൾ കട്ടച്ചിറ ചാമ്പ്യന്മാരായി. അണ്ടർ 18 വിഭാഗത്തിൽ സ്കോർ ലൈൻ മറൈനേഴ്സ് രണ്ടാം സ്ഥാനം നേടി. കോസ്മോസ് എഫ്സി വെൺമണി ചാമ്പ്യന്മാരായി.
