തിരുവനന്തപുരം: ഹെൽമെറ്റ് ഇല്ലാതെ മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കി എഐ ക്യാമറ. തിരുവനന്തപുരം വെമ്പായം കാരൂർക്കോണം ജൂബിലി വീട്ടിൽ ബിജു സെബാസ്റ്റ്യ(53)നെയാണ് പോലീസ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 50ലധികം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. മോഷ്ടിച്ച സ്‌കൂട്ടറിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്റെ ചിത്രം സഹിതമുള്ള ചെല്ലാൻ യഥാർത്ഥ ഉടമയ്ക്ക് ലഭിച്ചതോടെയാണ് ഇയാൾ പിടിയിലാകുന്നത്. വിവിധ കേസുകളിൽ പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവു ശിക്ഷ അനുഭവിച്ച്