പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ ഊരിൽ മണികണ്ഠനെ (26) ആണ് മരിച്ച നിലയിൽ കണ്ടത്. വന്യജീവി ആക്രമണത്തെ തുടർന്നാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രാവിലെയോടെയായിരുന്നു മണികണ്ഠന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിൽ വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ്. ഇതാണ് മരണം വന്യജീവി ആക്രമണത്തെ തുടർന്നാകാമെന്ന സൂചനയുടെ അടിസ്ഥാനം. പ്രാഥമിക കൃത്യത്തിനായി പുറത്തേക്ക് ഇറങ്ങിയതായിരുന്നു യുവാവ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇൻക്വസ്റ്റ്