മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ വസതിയിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. മുംബൈയിലെ ജുഹുവിലെ വീട്ടിൽ കഴിഞ്ഞയാഴ്ച നടന്ന മോഷണത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിരുന്നു.
ശിൽപയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജുഹു പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേർ പിടിയിലായത്. വിശദ അന്വേഷണം നടന്നുവരികയാണ്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.
