സിനിമ താരങ്ങളുടെ വ്യായാമവും ഭക്ഷണ ശീലവുമെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ജയസൂര്യ തൻറെ ജിം വര്‍ക്കൗട്ട് ചിത്രങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം വൈറലായി മാറി കഴിഞ്ഞു.
നിലവില്‍ തന്റെ പുതിയ ചിത്രമായ കത്തനാരുടെ ഷൂട്ടിംഗ് തിരക്കിലാണ് ജയസൂര്യ. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിൻറെ റിലീസിനായി സിനിമാ പ്രേമികളും കാത്തിരിക്കുകയാണ്.