ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചകള്‍ക്കും തയാറാകാത്തത്താണ് ബോളിവുഡ് താരം കങ്കണ റണൗട്ട്.പക്ഷേ കഥാപാത്രങ്ങള്‍ക്കു വേണ്ടി ശരീരം മാറ്റി മറിക്കാനും നടി തയാറാകുന്നതാണ് . മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യാനായി ഫിറ്റ്നസില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു താരം.
ഇപ്പോളിതാ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഫിറ്റ്നസിലേക്കു മടങ്ങി വന്നിരിക്കുകയാണ് കങ്കണ. അടുത്തത് ഒരു ആക്ഷൻ പടമാണ് ചെയ്യാൻ പോകുന്നതെന്നും അതിനായി വീണ്ടും വര്‍ക്ഔട്ടുകള്‍ ആരംഭിച്ചെന്നും വീഡിയോ പങ്കുവച്ച് താരം കുറിച്ചു