കൊല്ലം: മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പരിപാടിയിൽ എത്താതിരുന്ന കുടുംബശ്രീ അംഗങ്ങൾ പിഴയൊടുക്കാൻ നിർദ്ദേശം.
പുനലൂർ നഗരസഭയിലെ ഇൻഡോർ സ്‌റ്റേഡിയത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളാണ് പിഴയായി നൂറ് രൂപ വീതം നൽകണമെന്ന് സി.ഡി.എസ്. ഭാരവാഹികൾ നിർദ്ദേശിച്ചത്.
പുനലൂർ നഗരസഭാ മുൻ കൗൺസിലർ, സി.ഡി.എസ്. ചെയർപേഴ്സൺ എന്നിവരാണ് വാട്സപ്പ് ഗ്രൂപ്പിലൂടെ പിഴയടയ്ക്കാൻ സന്ദേശമയച്ചത്. ഇരുവരുടെയും ശബ്ദ സന്ദേശം പുറത്തായതോടെ വിഷയം വിവാദമായിക്കഴിഞ്ഞു. കായിക മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പുനലൂർ ഇൻഡോർ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും അനുബന്ധയോഗങ്ങളിലും കുടുംബശ്രീ അംഗങ്ങളുടെ എണ്ണം കുറഞ്ഞതാണ് നിർദ്ദേശത്തിനു കാരണം.