ന്യൂദൽഹി- ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ പോക്സോ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദൽഹി പോലീസ് പട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തെളിവില്ലാത്തതിനാൽ പോക്സോ കേസ് അവസാനിപ്പിക്കണമെന്നാണ് പോലീസിന്റെ ആവശ്യം. കേസ്് അടുത്ത മാസം നാലിന് പരിഗണിക്കും.
ബ്രിജ്ഭൂഷണിന് എതിരായ മറ്റ് ലൈംഗികാതിക്രമ പരാതികളിൽ പോലീസ് റോസ് അവന്യൂ കോടതിയിലെത്തി കുറ്റപത്രം സമർപ്പിച്ചു. ബി.ജെ.പി എം.പികൂടിയായ സിങ് ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ആരോപണം.
2023 June 15IndiaBrijbhushan singhtitle_en: Delhi Police files charge sheet against WFI chief Brij Bhushan