പത്തനംതിട്ട കോവിഡ് സെന്ററിലെ പീഡനം: നാട് വിട്ട മുൻ ഡിവൈഎഫ് ഐ നേതാവ് മൂന്ന് വർഷത്തിനു ശേഷം അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ കോവിഡ് സെന്ററിൽ ജീവനക്കാരിയെ പീഡിപ്പിച്ച ശേഷം നാട് വിട്ട മുൻ ഡിവൈഎഫ് ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് സ്വദേശി എം പി പ്രദീപിനെ ഡൽഹിയിൽ നിന്നാണ് മൂഴിയാർ പോലീസ് പിടികൂടിയത്. പ്രതിയെ ഉടൻ നാട്ടിലെത്തിക്കും.
2020 നവംബർ 14 നാണ് പ്രദീപിനെതിരെ കേസ് എടുത്തത്. അവിവാഹിതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആറുമാസത്തോളം പീഡിപ്പിച്ചതായി യുവതി പോലീസിന് പരാതി നൽകിയിരുന്നു. ആങ്ങമൂഴി കോവിഡ് സെന്ററിൽ യുവതിയും പ്രതിയും വളണ്ടിയർ സേവനം ചെയ്യുന്നതിനിടെ യാണ് പീഡനം നടന്നത്.
കോവിഡ് സെന്ററിൽ ഉണ്ടായിരുന്ന ഒരു രോഗി പോസിറ്റീവായതിനെ തുടർന്ന് സെന്ററിലെ ജോലിക്കാരെന്നനിലയിൽ ഇവർ ഇരുവരും ഇതേ സെന്ററിൽ ക്വാറന്റീനിൽ കഴിഞ്ഞപ്പോഴാണ് പീഡനം . പ്രദീപിനെതിരെ പരാതി ഉയർന്നതോടെ ഇയാളെ സി.പി.എം ഡി.വൈ.എഫ്.ഐ. നേതൃപദവികളിൽനിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *