കണ്ണൂർ: സംസ്ഥാനത്തേക്ക് തോക്ക് കടത്താൻ ശ്രമിച്ച കേസിൽ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കർണാടക പോലീസ്. ജീവപര്യന്തം ശിക്ഷ ലഭിച്ച് തടവിൽ കഴിയുന്ന പ്രതി ടി.കെ രജീഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തോക്ക് കടത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ കർണാടക പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രജീഷിനെ കസ്റ്റഡിയിൽ എടുത്തത്. ജീവപര്യന്തം തടവിന് ശിക്ഷിപ്പെട്ട രജീഷ് കണ്ണൂർ