കുട്ടികൾ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്നത് തടയാം, വിദ്യാർത്ഥികൾക്ക് പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിന് അക്കിടോർ വിഷന്റെ പുതിയ ഡിജിറ്റൽ ഉൽപ്പന്നം

മണ്ണാർക്കാട്: കേബിളിന്റെയും ഡിടിഎച്ചിന്റെയും സഹായമില്ലാതെ ടിവി ചാനലുകളിൽ ലഭ്യമാക്കുന്നതിനും, ഓൺലൈൻ ഓഫ് ലൈൻ ട്യൂഷൻ ക്ലാസുകൾ, ഒടിടി സർവീസ് തുടങ്ങി ഡിജിറ്റൽ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും അക്കിടോർ വിഷൻ ഏറ്റവും പുതിയ ഉത്പന്നം ഡിജിറ്റൽ സെറ്റ് ടോപ് ബോക്സ് (വയർലെട്) വഴി കഴിയുമെന്ന് അക്കിടോർ വിഷൻ പ്രൈവറ്റ് ലിമിറ്റഡ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിദ്യാർത്ഥികൾക്ക് പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന് എജുക്കേഷൻ ആപ്ലിക്കേഷൻ, മിതമായ നിരക്കിൽ ചാനലുകൾ, ഇന്റർനെറ്റ് സൗകര്യം എന്നിവ ഈ സെറ്റ് ടോപ് ബോക്സിലൂടെ ലഭ്യമാണ്. അതിനൂതന സാങ്കേതിക മികവ് ഉറപ്പാക്കിയുള്ള ഈ സംരംഭത്തിന്റെ ആദ്യ പ്രവർത്തന സംസ്ഥാനതല ഉദ്ഘാടനം ജൂൺ 27, 28, 29 തീയതികളിലായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.
ലോഞ്ചിങ്ങിന്റെ ഭാഗമായി ഇന്റർനാഷണൽ മോഡലുകളുടെ റാബ് വാക്കിംഗ് ഉണ്ടായിരിക്കും. ബോളിവുഡ് ചലച്ചിത്രതാരം സണ്ണി ലിയോൺ മുഖ്യാതിഥിയായി പങ്കെടുക്കും.
ഇതോടനുബന്ധിച്ച് ഏഷ്യയിലെ ആദ്യത്തെ ഫാഷൻ ചാനലായ ഡ്രീം ഫാഷൻ ടിവിയുടെ പാലക്കാട് ജില്ലയിലെ ലോഞ്ചിംഗ് ഓഗസ്റ്റ് ആറിന് ജോബിസ് മാളിൽ നടത്തുമെന്നും സംഘാടകർ അറിയിച്ചു. മാനേജിംഗ് ഡയറക്ടർ സെയ്ദ് ഉസ്മാൻ,റസാഖ് കൂടല്ലൂർ എന്നിവർ മണ്ണാർക്കാട് വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *