എസ്.എഫ്.ഐ – 6, എം.എസ്.എഫ് -4
തേഞ്ഞിപ്പലം- കാലിക്കറ്റ്് സര്‍വകലാശാല സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആറ് സീറ്റ് എസ്.എഫ്.ഐയും നാല് സീറ്റ് എം.എസ്.എഫും നേടി. വയനാട് സുല്‍ത്താന്‍ ബത്തേരി അല്‍ഫോണ്‍സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ കെ. ആദിത്യ, കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജിലെ അക്ഷര പി. നായര്‍, തൃശൂര്‍ പൊയ്യ എയിം കോളജ് ഒഫ് ലോയിലെ ബി.എസ്. ജ്യോത്സന, ഷൊര്‍ണൂര്‍ കുളപ്പള്ളിയിലെ അല്‍അമീന്‍ ലോ കോളജിലെ ടി.എം ദുര്‍ഗാദാസന്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ പി. താജുദ്ദീന്‍, സര്‍വകലാശാല കായികവിഭാഗത്തിലെ ഗവേഷക വിദ്യാര്‍ഥി സി.എച്ച് അമല്‍ എന്നിവരാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ പ്രതിനിധികള്‍. മലപ്പുറം എംസിടി കോളജിലെ റുമാസിയ റഫീഖ്, മുക്കം മണാശേരി എംഎഎംഒ കോളജിലെ ജി. ഷാഫില്‍, പാലക്കാട് കൊട്ടപ്പുറം സീഡാക് കോളജ് ഒഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ കെ.പി അമീന്‍ റാഷിദ്, സര്‍വകലാശാല റഷ്യന്‍ താരതമ്യ സാഹിത്യപഠനവിഭാഗത്തിലെ എ. റഹീസ് എന്നിവരാണ് സെനറ്റിലെ വിദ്യാര്‍ഥി മണ്ഡലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എസ്.എഫ് പ്രതിനിധികള്‍. തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് മുന്‍ വര്‍ഷത്തെ ഒരു സീറ്റ് നഷ്ടമായി. സര്‍വകലാശാല സെനറ്റ് ഹാളില്‍ ഉച്ചയ്ക്ക് ശേഷം വോട്ടെണ്ണി രാത്രി ഏഴോടെ ഫലം പ്രഖ്യാപിക്കുകയായിരുന്നു.
 
2023 June 14KeralaSFItitle_en: calicut senate

By admin

Leave a Reply

Your email address will not be published. Required fields are marked *