മുംബൈ – മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് 23 കാരനെ ഒരു സംഘം ബജ്‌റംഗ്ദള്‍ അക്രമികള്‍ തല്ലിക്കൊന്നു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.  സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണെങ്കിലും ഞായറാഴ്ച മൃതദേഹം ഘടാന്‍ ദേവി തോട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തല്ലിക്കൊന്നതാണെന്ന് വ്യക്തമായത്. 
ജൂണ്‍ എട്ടിന് അന്‍സാരിയും സഹായികളായ രണ്ടുപേരും ടെംബോയില്‍ കന്നുകാലികളുമായി പോകുമ്പോള്‍ താനെ ജില്ലയിലെ സഹല്‍പൂരില്‍ 15 ഓളം വരുന്ന ബജ്‌റംഗ്ദളുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് അന്‍സാരിയെ ടെംബോയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. അന്‍സാരിയുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടെങ്കിലും അന്‍സാരിയെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.
 
2023 June 15India23 year old beaten to deathBy Bajrangdal mobsallegedly smuggling cattle ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: 23-year-old beaten to death by Bajrang Dal mobs for allegedly smuggling cattle

By admin

Leave a Reply

Your email address will not be published. Required fields are marked *