തൊടുപുഴ- മണക്കാടിന് സമീപം ഓട്ടത്തിനിടെ കാറിന് തീപ്പിടിച്ചത് ആശങ്ക പരത്തി. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ രക്ഷയായി. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മണക്കാട്- നെടിയശാല റോഡില്‍ കള്ളുഷാപ്പിന് സമീപമാണ് സംഭവം.
നെടിയശാല കുന്നംകോട്ട് പി. ജെ സെബാസ്റ്റ്യനും മകനുമാണ് വാഹനത്തിലുണ്ടായിരുന്നത്. മകനാണ് കാര്‍ ഓടിച്ചിരുന്നത്.
യാത്രക്കിടെ വയര്‍ കത്തിയ മണം തോന്നിയതോടെ കാര്‍ നിര്‍ത്തി ഇരുവരും പുറത്തിറങ്ങി നോക്കിയപ്പോള്‍ തീ പടരുകയായിരുന്നു. ഇതുകണ്ട നാട്ടുകാരും സമീപവാസികളും വീടുകളില്‍ നിന്ന് ബക്കറ്റുമായെത്തി തൊട്ടടുത്തുള്ള തോട്ടില്‍ നിന്ന് വെള്ളം കോരിയൊഴിച്ച് തീയണക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. തൊടുപുഴ അഗ്‌നിരക്ഷാസേന എത്തിയാണ് വാഹനം റോഡില്‍ നിന്ന് മാറ്റിയത്.
 
2023 June 14Keralatitle_en: car get fired

By admin

Leave a Reply

Your email address will not be published. Required fields are marked *