ഇന്ന് ലോക കാറ്റ് ദിനവും ലോക വൃദ്ധശകാര അവബോധ ദിനവും: ഗോവിന്ദ് പദ്മസൂര്യയുടേയും, കെ.എസ്. സലീഖയുടെയും, ഷി ജിന്‍ പിന്‍ങ്ങിന്റെയും ജന്മദിനം: ജോണ്‍ ചക്രവര്‍ത്തി മാഗ്‌നാകാര്‍ട്ടയില്‍ ഒപ്പു വെച്ച ചരിത്ര ദിനവും ഇന്ന്,  ജോസഫ് ബൊണാപാര്‍ട്ട് സ്‌പെയിനിന്റെ രാജാവായതും ഐ.ബി.എം പ്രവര്‍ത്തനം ആരംഭിച്ചതും നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ നേരിട്ട് നടന്ന് വിജയിച്ച ആദ്യത്തെ വ്യക്തിയായി നിക്ക് വാലന്‍ഡ മാറിയതും ഇതെ ദിവസം തന്നെ: ചരിത്രത്തില്‍ ഇന്ന്, ജ്യോതിര്‍ഗമയ വര്‍ത്തമാനവും !

1198 എടവം 32
ഭരണി / ദ്വാദശി/പ്രദോഷം
2023 ജൂണ്‍ 15, വ്യാഴം
മിഥുനസംക്രമം (5.47 പി.എം)
കൂര്‍മ്മാവതാരം !
ഇന്ന്; ലോക കാറ്റ് ദിനം !
കാറ്റും അതുകൊണ്ട് ഉല്‍പ്പാദിക്കാവുന്ന ഊര്‍ജത്തെ പറ്റിയും ചര്‍ച്ച ചെയ്യാന്‍ ഒരു ദിനം.]
ലോക വൃദ്ധശകാര അവബോധ ദിനം !
പ്രായമായവരോട് മോശമായി പെരുമാറുന്ന രീതി ഗണ്യമായി വര്‍ദ്ധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു]
* ദേശീയ കൊഞ്ച് (ലോബ്സ്റ്റര്‍) ദിനം !
* ദേശീയ പ്രകൃതി ഫോട്ടോഗ്രാഫി ദിനം!
* യു.കെ : മാഗ്‌ന കാര്‍ട്ട ദിനം !
[Magna Carta Day : ജോണ്‍ ചക്രവര്‍ത്തി മാഗ്‌നാകാര്‍ട്ടയില്‍ഒപ്പു വെച്ച ദിനം]
* യു.കെ : ദേശീയ ബീയര്‍ ദിനം !
* കോസ്റ്റ റിക്ക : വൃക്ഷാരോപണ ദിനം !
* ഡെന്‍മാര്‍ക്ക് വാള്‍ഡെമാര്‍ /
പുനരേകീകരണ ദിനം !
* ഇറ്റലി: എഞ്ചിനീയേഴ്‌സ് ഡേ !
* അസര്‍ബൈജാന്‍: ദേശീയ മോചന
ദിനം !
* USA;
National Smile Power Day
National Dump the Pump Day
[ ഇന്ധനത്തിന്റെ ഉപയോഗം ഉപേക്ഷിക്കാന്‍ ഒരു ദിനം ]
. ഇന്നത്തെ മൊഴിമുത്ത്
. ്്
”നാമം ചൊല്ലണമെന്തോ
ചിലതു പഠിക്കണം
കേവലമിതേയുള്ളൂ
കൗമാര നിബന്ധന.
കെട്ടുകെട്ടായിത്താങ്ങി-
പ്പുസ്തകം ചുമക്കണ്ടാ
മുട്ടിയെത്തുമാച്ചൊട്ട-
വണ്ടി കാത്തിരിക്കണ്ടാ.
മുട്ടിനും കണംകാല്‍ക്കും
കഴപ്പുണ്ടാക്കും ബൂട്ടു-
ചട്ട പേറണ്ടാ, ഹന്ത-
യെന്തൊരാനന്ദം ബാല്യം!”
. [ – കടത്തനാട്ട് മാധവിയമ്മ ]
*********
പൊതുജീവിതത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവരാവകാശ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് ശ്രമിച്ച പ്രമുഖരില്‍ ഒരാളും അഹമ്മദ്‌നഗര്‍ ജില്ലയിലെ ‘റാലിഗാന്‍സിദ്ദി ‘ എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയ അണ്ണാ ഹസാരെയെന്ന് അറിയപ്പെടുന്ന കിഷന്‍ ബാപ്പത് ബാബുറാവു ഹസാരെയുടെയും (1940),
സീറോ മലങ്കര കത്തോലിക്കാ സഭയുടെനിയുക്ത പ്രഥമ നിയുക്ത കര്‍ദ്ദിനാളും ഇപ്പോഴത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പും കാതോലിക്കോസുമായ മോറോന്‍ മാര്‍ ബസേലിയോസ് ക്ലീമിസിന്റെയും (1959),
എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഐ ജി , ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂള്‍, ഭൂമി മലയാളം, കോളേജ് ഡെയ്‌സ്, 72 മോഡല്‍, വര്‍ഷം, ലാവണ്ടര്‍ തുടങ്ങിയ ചിത്രങളിലും അഭിനയിച്ചിട്ടുള്ള, ഒപ്പം മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി ഫോര്‍ ഡാന്‍സിലെ അവതാരകന്‍ കൂടിയായ ഗോവിന്ദ് പദ്മസൂര്യയുടേയും (1987),
സി.പി.ഐ.എം. പാലക്കാട് ജില്ല കമ്മിറ്റി അംഗം, ആള്‍ ഇന്ത്യാ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നിയമസഭ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ.എസ്. സലീഖയുടെയും (1961),
മിത്തല്‍ സ്റ്റീല്‍ എന്ന കമ്പനിയുടെ സ്ഥാപകനും, ആര്‍സെലൊര്‍ മിത്തല്‍ എന്ന കമ്പനിയുടെ ചെയര്‍മാനും ഇപ്പോള്‍ ഇംഗ്ലണ്ട് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായിയും ആയ ലക്ഷ്മി മിത്തല്‍ എന്ന ലക്ഷ്മി നിവാസ് മിത്തലിന്റെയും (1950),
2012 മുതല്‍ ചൈനയുടെ പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷന്‍ മേധാവിയുമായ ഷി ജിന്‍ പിന്‍ങ്ങിന്റെയും (1953),
ലിവര്‍പൂളിനു വേണ്ടി കളിക്കുന്ന ഈജിപ്റ്റിലെ പ്രൊഫഷണല്‍ ഫുട്ബാള്‍ കളിക്കാരന്‍ മൊഹമ്മദ് സാലായുടെയും (1992) ജന്മദിനം !
്്്്്്്
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായ കവിത്രയത്തില്‍ ഒരാളും, കവി എന്നതിനു പുറമേ ചരിത്രകാരനായും, തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച, മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂര്‍ എസ്സ്. പരമേശ്വരയ്യരെയും (1877 ജൂണ്‍ 06 – 1949 ജൂണ്‍ 15),
തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും മലയാള സിനിമാരംഗത്ത് മുടിചൂടാമന്നനായി വാണ അഭിനേതാവ് മാനുവേല്‍ സത്യനേശന്‍ നാടാര്‍ എന്ന സത്യനെയും (നവംബര്‍ 9, 1912 – ജൂണ്‍ 15, 1971),
മലയാളനാടക ഗാനരചയിതാവും കവിയും പത്രപ്രവര്‍ത്തകനുമായിരുന്ന ചാത്തന്നൂര്‍ മോഹനനെയും (1953 – 2016 ജൂണ്‍ 15)
എസ്റ്റിമേറ്റ് കമ്മിറ്റി ചെയര്‍മാന്‍ (1960-62), മുസ്ലീം ലീഗ് നിയമസഭാകക്ഷി ഉപനേതാവ്, മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ് (ജൂണ്‍ 1961 – നവംബര്‍ 1961), മുസ്ലീം ലീഗ് നിയമസഭാകക്ഷി സെക്രട്ടറി, കോട്ടയം, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കേരളത്തിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ കെ. ഹസ്സന്‍ ഗാനിയെയും (17 ജൂണ്‍ 1915 – 15 ജൂണ്‍ 1983),
മാതൃയാനം, നീല തുമ്പികള്‍ (നാടകങ്ങള്‍), രഹസ്യങ്ങളുടെ കോട്ട (കുറ്റാന്വേഷണ നോവല്‍), ഔഷധ വിജ്ഞാനം , കാക്കപ്പുള്ളി തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും എഴുത്തുകാരനും നടനും മജീഷ്യനും ആയുര്‍വ്വേദ ഡോക്ടറും ആയിരുന്ന ഡോ.കാവാലം ഐസക്കിനേയും (1948-2016),
അണ്ണാമലൈ സര്‍വകലാശാലയുടെ സ്ഥാപകനും,ഇന്ത്യന്‍ ബാങ്കിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളും, 1921-ല്‍ ഇമ്പീരിയല്‍ ബാങ്ക് ആരംഭിച്ചപ്പോള്‍ അതിന്റെ ഒരു ഗവര്‍ണറും,മദ്രാസ് ലെജിസ്‌ളേറ്റീവ് കൌണ്‍സില്‍ അംഗവും, സാമൂഹിക സാമ്പത്തിക രംഗങ്ങളിലെല്ലാം പ്രവര്‍ത്തിച്ചു വിജയം കൈവരിക്കുകയും ചെയ്ത ഡോ. രാജാ സര്‍ അണ്ണാമലച്ചെട്ടിയാരെയും (1881 സെപ്റ്റംബര്‍ 30 -1948 ജൂണ്‍ 15),
നാനൂറോളം തമിഴ് ചലച്ചിത്രങ്ങളില്‍ അഭിനയിച്ച നടനും 50 ഓളം ചിത്രങ്ങളില്‍ സംവിധായകനു മായിരുന്ന മണിവണ്ണനെയും ( ജൂലൈ 31, 1954-ജൂണ്‍ 15, 2013),
പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനും, താപസവര്യന്‍ , അനുഗൃഹീത പ്രഭാഷകന്‍, മികച്ച അജപാലകന്‍ എന്നതിനു പുറമേ ദളിത് വിഭാഗങ്ങളുടെ വിമോചനം, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരണം തുടങ്ങിയ വിഷയങ്ങളിലും താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും പ്രഖ്യാപിത പരിശുദ്ധന്‍ പരുമല തിരുമേനി അല്ലെങ്കില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രീഗോറിയോസിനെയും (ജൂണ്‍ 15, 1848 – നവംബര്‍ 2, 1902),
സാഹിത്യ പ്രണയികള്‍ എന്ന് മലയാള സാഹിത്യകാരന്മാരെ പറ്റി നാലു ഭാഗങ്ങളായി പുസ്തകം രചിച്ച
തോമസ് പോള്‍ ( ജൂണ്‍ 15, 1889-ഫെബ്രുവരി 17 , 1933)
വിമര്‍ശനത്തെ സര്‍ഗാത്മക കലയാക്കി മാറ്റുകയും . ‘കല കലയ്ക്കു വേണ്ടി’, ‘കല ജീവിതതത്തിനു വേണ്ടി’ എന്ന രണ്ടു വാദമുഖങ്ങളുടെ ഇടയില്‍ ‘കല ജീവിതം തന്നെ’ എന്ന വാദം അവതരിപ്പിക്കുകയും, വിമര്‍ശനം പക്ഷപാതപരമായിരിക്കണം എന്നും പക്ഷപാതപരമല്ലാത്ത വിമര്‍ശനം, വിമര്‍ശകന്റെ വ്യക്തിത്വം അലിഞ്ഞു ചേരാഞ്ഞതിനാല്‍ നിര്‍ജീവം ആയിരിക്കുമെന്നും വിശ്വസിച്ചിരുന്ന പ്രമുഖ സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാരെയും ( ജൂണ്‍ 15, 1900 – ഏപ്രില്‍ 6, 1973),
സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ മലയാള കവയിത്രി കടത്തനാട്ട് മാധവിയമ്മയെയും (1909 ജൂണ്‍ 15-24 ഡിസംബര്‍1999),
കവിയും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന എം എന്‍ കുറുപ്പിനെയും (1927 ജൂണ്‍ 15-2006 ജൂലൈ 9),
ചെറുപ്രായത്തില്‍ തന്നെ മലേഷ്യയിലെ പ്രാദേശിക തമിഴ് നാടകസംഘങ്ങളില്‍ ഗായകനായും അഭിനേതാവായും ഇദ്ദേഹം ജീവിതം ആരംഭിക്കുകയും പിന്നീട് ചെന്നൈയില്‍ വന്ന് തമിഴ്സിനിമകളില്‍ 8000 ത്തോളം ഗാനങ്ങള്‍ ആലപിക്കുകയും 85 ഓളം ചലച്ചിത്രങ്ങളിലും ടി.വി സീരിയലുകളിലും അഭിനയിക്കുകയും കൂടാതെ മലയാളത്തിലും ഹിന്ദിയിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും പാടുകയും ചെയ്ത മലയാളിയായ മലേഷ്യ വാസുദേവനെയും (1944 ജൂണ്‍ 15-2011 ഫെബ്രുവരി 20),
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, മഹാരാജ കോളേജ് റിട്ടയേര്‍ട് പ്രഫസറും മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജാമാതാവും, പന്ത്രണ്ടോളം കൃതികള്‍ രചിച്ച സാഹിത്യകാരന്‍ എം അച്യുതനെയും (1930 ജൂണ്‍ 15- 2017 ഏപ്രില്‍ -09)
പ്രമുഖനായ ദ്രുപദ് ഗായകനും ഉദയ്പുര്‍ രാജാവ് മഹാറാണ ഭൂപല്‍ സിങ്ങിന്റെ ആസ്ഥാന സംഗീതജ്ഞനായിരുന്ന ഉസ്താദ് സിയാവുദ്ദീന്‍ ദാഗറിന്റെ മകനും ദ്രുപദിലെ ദഗര്‍ബാനി സംഗീത ശാഖയുടെ പ്രചാരകനും പ്രമുഖ ഹിന്ദുസ്ഥാനി ദ്രുപദ് ഗായകനുമായിരുന്ന ഉസ്താദ് സിയ ഫരീദുദ്ദീന്‍ ദാഗറിനെയും(15 ജൂണ്‍ 1932 – 8 മേയ് 2013),
ദീര്‍ഘമായ തന്റെ സാഹിത്യസപര്യക്കിടയില്‍ ഇരുപതിനായിരത്തോളം ഹൈക്കു രചിച്ച ( മിക്കവയും ചെറുപ്രാണികളെയും ജന്തുജീവികളെയും പരാമര്‍ശിച്ച് ) ഒരു ജാപ്പനീസ് കവിയും ബുദ്ധ സന്യാസിയുമായിരുന്ന കൊബയാഷി ഇസ്സയെയും ( ജൂണ്‍ 15, 1763 – ജനുവരി 5, 1828),
1900 ലെ പാരീസ് ഒളിമ്പിക്‌സില്‍ വനിതകള്‍ക്കായുള്ള ഗോള്‍ഫ് മത്സരത്തില്‍ ഒളിമ്പിക്‌സില്‍ 47 പോയന്റ്റോടെ ഒന്നാം സ്ഥാനം നേടുകയും, ഏതെങ്കിലും ഒരു ഇനത്തില്‍ സമ്മാനം നേടുന്ന ആദ്യ അമേരിക്കന്‍ വനിതയായ മാര്‍ഗരറ്റ് ഇവ്‌സ് അബ്ബോട്ടിനെയും (1878 ജൂണ്‍ 15-1955 ജൂണ്‍ 10),
എല്ലുകളുടെ വൈകല്യം പരിഹരിയ്ക്കുന്നതിനും, എല്ലുകളുടെ നീളം കൂട്ടുന്നതിനും ഇല്ലിസറോവ് അപ്പാരറ്റസ് എന്ന സംവിധാനം കണ്ടുപിടിച്ച സോവ്യറ്റ് ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഗാവ്രില്‍ ഇല്ലിസറോവിനെയും( 15 ജൂണ്‍ 1921 – 24 ജൂലൈ 1992 ) ഓര്‍മ്മിക്കുന്നു.
ഇന്നത്തെ സ്മരണ !
********
ഉള്ളൂര്‍ എസ്സ്. പരമേശ്വരയ്യര്‍ മ. (1877-1949)
സത്യന്‍ മ. (1912 -1971)
ചാത്തന്നൂര്‍ മോഹന്‍ മ. (1953 – 2016 )
ഡോ. കാവാലം ഐസക് മ. (1948-2016)
കെ. ഹസ്സന്‍ ഗാനി മ. (1915 -1983)
ഡോ. രാജാ സര്‍ അണ്ണാമലച്ചെട്ടിയാര്‍ മ. (1881-1948)
മണിവണ്ണന്‍ മ. ( 1954-2013)
കുട്ടികൃഷ്ണമാരാര്‍ ജ. (1900 -1973),
പരുമല തിരുമേനി ജ. (1848-1902)
കടത്തനാട്ട് മാധവിയമ്മ ജ. (1909 -1999)
തോമസ് പോള്‍ ജ. (1889-1933)
എം എന്‍ കുറുപ്പ് ജ. (1927-2006)
മലേഷ്യ വാസുദേവന്‍ ജ. (1944 -2011)
എം അച്യുതന്‍ ജ. (1930-2017)
ഉസ്താദ് സിയ ഫരീദുദ്ദീന്‍ ദാഗര്‍ ജ. (1932 -2013)
കൊബയാഷി ഇസ്സ ജ. ( 1763-1828)
മാര്‍ഗരറ്റ് അബ്ബോട്ട് ജ. (1878 -1955 )
ഇല്ലിസറോവ് ജ. (1921-1992 )
ചരിത്രത്തില്‍ ഇന്ന്…
*********
763 – ബി.സി – അസേറിയക്കാര്‍ സൂര്യഗ്രഹണം രേഖപ്പെടുത്തി. മെസപ്പോട്ടോമിയന്‍ സംസ്‌കാരത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിന് ഇത് ഉപയോഗിച്ചു വരുന്നു.
1215 – ജോണ്‍ ചക്രവര്‍ത്തി മാഗ്‌നാകാര്‍ട്ടയില്‍ ഒപ്പു വെച്ചു.
1667 – ഡോ. ബീന്‍-ബാപ്‌ടൈസ് ഡെനീസിന്റെ നേതൃത്വത്തില്‍ ആദ്യത്തെ രക്തം മാറ്റിവെക്കല്‍ നടന്നു.
1752 – ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ മിന്നലാണ് വൈദ്യുതി എന്ന് തെളിയിച്ചു.
1808 – ജോസഫ് ബൊണാപാര്‍ട്ട് സ്‌പെയിനിന്റെ രാജാവായി.
1844 – റബ്ബറിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്ന വള്‍ക്കനൈസേഷന്‍ എന്ന സംവിധാനത്തിന് ചാള്‍സ് ഗുഡ്ഇയര്‍ പേറ്റന്റ് നേടി.
1911 – ഐ.ബി.എം. പ്രവര്‍ത്തനം ആരംഭിച്ചു.
1954 – യു.ഇ.എഫ്.എ. സ്വിറ്റ്‌സര്‍ലാന്റിലെ ബസ്സല്‍സില്‍ രൂപവത്കരിച്ചു.
1949 – നാഷണല്‍ ബുക്ക് സ്റ്റാള്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ ലയിച്ചു.
1969 – ദേശാഭിമാനി വാരിക, തുടക്കം.
1996 – മാഞ്ചസ്റ്ററിലുണ്ടായ ഭീകര ബോംബാക്രമണത്തില്‍ 200-ല്‍ അധികം പേര്‍ക്ക് പരിക്കു പറ്റി.
2001 – ചൈന, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചു .
2007 – ഫിന്‍ലാന്‍ഡിലെ ലൗക്കയിലെ ലിവെസ്റ്റോറില്‍ നോക്കാക്കിവി അമ്യൂസ്മെന്റ് പാര്‍ക്ക് തുറന്നു .
2012 – നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ നേരിട്ട് നടന്ന് വിജയിച്ച ആദ്യത്തെ വ്യക്തിയായി നിക്ക് വാലന്‍ഡ .
2013 – പാകിസ്ഥാന്‍ നഗരമായ ക്വറ്റയില്‍ ബസില്‍ ബോംബ് പൊട്ടിത്തെറിച്ച് 25 പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2022 – മൈക്രോസോഫ്റ്റ് അതിന്റെ പുതിയ ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജിന് അനുകൂലമായി 26 വര്‍ഷത്തിന് ശേഷം അതിന്റെ സര്‍വ്വവ്യാപിയായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വിരമിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *