മലപ്പുറം-തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ വേട്ടയാടുന്ന കേന്ദ്ര പതിപ്പാണ് സംസ്ഥാനത്തും ഭരണകൂടം ചെയ്യുന്നതെന്നും യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്ത നടപടിയെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂട പോരായ്മകള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
എക്കാലത്തും പ്രതിപക്ഷം അങ്ങനെ തന്നെയാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. കേസെടുത്ത് ഭയപ്പെടുത്തി കീഴ്പ്പെടുത്താനാകില്ല. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമാണ് വേണ്ടത്. അതില്ലാത്തവരാണ് മറ്റുള്ള നടപടികളിലേക്ക് പോകുന്നതെന്നും നിയമപരായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവിടെ കേസ് അല്ല, ഉത്തരങ്ങള്‍ കൊണ്ടാണ് മറുപടി നല്‍കിയത്. മാധ്യമങ്ങള്‍ക്കെതിരായും നേതാക്കള്‍ക്കെതിരായും അനാവശ്യമായി കേസെടുക്കുന്നത് നല്ല രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
    
 
 
2023 June 14Keralatitle_en: p k kunjalikkutty on pinarayi govt

By admin

Leave a Reply

Your email address will not be published. Required fields are marked *