കാസര്‍കോട് – കാഞ്ഞങ്ങാട്ട് സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പന്ത്രണ്ട് വയസുകാരനെ നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ യുവാവിന്റെ പ്രകൃതി വിരുദ്ധ പീഡനം പുറത്തായി. പ്രായപൂര്‍ത്തിയാകാത്ത കുട്ടി തങ്ങളുടെ കുളിസീന്‍ പകര്‍ത്തുന്നതായി സത്രീകള്‍ നേരത്തെ തന്നെ സംശയിച്ചിരുന്നു. ഇതേതുടര്‍ന്ന നാട്ടുകാര്‍ കുട്ടിയെ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടി മൊബൈലില്‍ കുളിസീന്‍ പകര്‍ത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടി. ചോദ്യം ചെയ്തപ്പോഴാണ് കാസര്‍കോട് രാജപുരത്തെ കച്ചവടക്കാരനായ രമേശന്‍ പറഞ്ഞിട്ടാണ് കുളിസീന്‍ പകര്‍ത്തിയതെന്നും ഇതിന് മുന്‍പും ഇത്തരത്തില്‍ പകര്‍ത്തിയിട്ടുണ്ടെന്നും കുട്ടി നാട്ടുകാരോട് പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്യലിനിടെയാണ് രമേശന്‍ തന്നെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്ന് പന്ത്രണ്ടു വയസുകാരന്‍ വെളിപ്പെടുത്തിയത്. ഇതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി രമേശനെ പ്രകൃതി വിരുദ്ധ പീഡനത്തിന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ആഹാര സാധനങ്ങള്‍ വാങ്ങിക്കൊടുത്തും മറ്റ് പ്രലോഭനങ്ങള്‍ നടത്തിയുമായിരുന്നു പീഡനം. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രമേശനെതിരെ പൊലീസ് കേസെടുത്തത്.
2023 June 14Kerala12 old boyFilmed women’s bathingReveal the story of torture ഓണ്‍ലൈന്‍ ഡെസ്‌ക്title_en: 12 year old boy filmed women’s bathing, reveal the torture story