ലണ്ടന്‍: പഠനത്തിനായി ലണ്ടനില്‍ എത്തിയ ഹൈദരാബാദ് സ്വദേശിനി ബ്രസീലുകാരന്റെ ആക്രമണത്തില്‍ മരിച്ചു. കോന്തം തേജസ്വിനി എന്ന 27കാരിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്തു വച്ചു തന്നെ തേജസ്വിനി മരിച്ചതായി മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. തേജസ്വിനിയുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്കും സാരമായി പരുക്കേറ്റു.
തേജസ്വിനിയോടൊപ്പം മുന്‍പ് താമസിച്ചിരുന്ന ബ്രസീലിയന്‍ പൗരനാണ് കൊലപാതകം നടത്തിയതെന്ന് തേജസ്വിനിയുടെ ബന്ധു വിജയ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് തേജസ്വിനി സുഹൃത്തുക്കള്‍ക്കൊപ്പം താമസം മാറിയത്.
സംഭവവുമായി ബന്ധപ്പട്ടെ 24 ഉം 23 ഉം വയസ്സുള്ള ഒര സ്ത്രീയും പുരുഷനും പിടിയിലായി. എന്നാല്‍ 23 വയസ്സുള്ള മറ്റൊരു യുവാവിനെയും അറസ്ററ് ചെയ്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഉപരി പഠനത്തിനായി തേജസ്വിനി ലണ്ടനിലേക്കു പോയത്.