മാവേലിക്കര : മാവേലിക്കരക്കൊരു മികച്ച ഒരു സ്റ്റേഡിയം വേണമെന്ന ചിരകാല സ്വപ്നം യാഥാർമാക്കുവാൻ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നു. അതിന്റെ പ്രാരംഭ നടപടിയുടെ ഭാഗമായി മാവേലിക്കര സ്റ്റേഡിയം മാവേലിക്കര നിവാസികളുടെ അവകാശമാണന്ന് പ്രഖ്യാപിക്കും.
ഈ മാസം 18 ഞായറാഴ്ച്ച 5 മണിക്ക് നടക്കാവ് മുളമൂട്ടിൽ ഹാളിൽ അവകാശ പ്രഖ്യാപന കൺവൻഷൻ കേരള കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുകയാണ്. അവകാശ പ്രഖ്യാപന കൺവൻഷൻ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്യും.
നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തോമസ് സി കുറ്റിശ്ശേരിന് സ്വീകരവും നൽകും.
