കോട്ടക്കൽ (മലപ്പുറം) – ഓട്ടത്തിനിടെ ബസിൽ നിന്നും തെറിച്ചുവീണ് നാല് സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് പരുക്ക്. മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് സർവീസ് നടത്തിയ എൻ.കെ.ബി ബസിൽ നിന്നാണ് വിദ്യാർത്ഥിനികൾ തെറിച്ചുവീണത്. ചൊവ്വാഴ്ച വൈകുന്നേരം 4.25-ഓടെയാണ് സംഭവം.
മുൻവശത്തെ വാതിലിലൂടെ കുട്ടികൾ പുറത്തേക്ക് വീഴുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്നും ഭാഗ്യത്തിനാണ് ജീവാപായം ഇല്ലാതെ രക്ഷപ്പെട്ടതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. പരുക്കേറ്റവരെ ആദ്യം വെന്നിയൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തിരൂരങ്ങാടി വെന്നിയൂരിൽ പൂക്കിപ്പറമ്പ് വാളക്കുളം കെ.എച്ച്.എം.എച്ച്.എസ് സ്‌കൂളിലെ വെന്നിയൂർ കാപ്രാട് സ്വദേശി ചക്കംപറമ്പിൽ മുഹമ്മദ് ഷാഫിയുടെ മകൾ ഫാത്തിമ ഹിബ (14), വെന്നിയൂർ മാട്ടിൽ സ്വദേശി കളത്തിങ്ങൽ ഹബീബിന്റെ മകൾ ഫിഫ്‌ന(14), കാച്ചടി സ്വദേശി കല്ലുങ്ങൽ തൊടി അഷ്‌റഫിന്റെ മകൾ ഫാത്തിമ ജുമാന(13), കരുബിൽ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകൾ അനന്യ (14) എന്നിവർക്കാണ് പരുക്കേറ്റത്.
സംഭവം നടന്ന ഉടനെ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് സംഭവസ്ഥലത്ത് ഓടിയെത്തി നടപടി എടുത്തു. തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ ഇൻ ചാർജ് സി.കെ സുൽഫിക്കർ അപകടസ്ഥലവും പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിയും സന്ദർശിച്ചു. ബസ് പരിശോധിച്ച ശേഷം അപാകതകൾ കണ്ടതിനെ തുടർന്ന് ഫിറ്റ്‌നസ് റദ്ദാക്കി. അശ്രദ്ധമായ ഡ്രൈവിങ്ങിനും ഡോറിന്റെ സുരക്ഷ ഉറപ്പുവരുത്താതെ ബസ് ഓടിച്ചതിനും ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.
2023 June 14Keralarto case against private bus in malappuram4 students fell out of the bus while runningfitness and driver license cancelledtitle_en: 4 female students fell out of the bus while running; fitness of the bus and the license of the driver cancelled