കോഴിക്കോട് – പേരാമ്പ്രയില്‍ മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് അര്‍ധ രാത്രിയോടെ തീപ്പിടുത്തമുണ്ടായത്. തൊട്ടടുത്ത് ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലേക്കും തീപ്പടര്‍ന്നു. ഇത് ഉള്‍പ്പെടെ രണ്ട് കടകള്‍ കത്തി നശിച്ചു. പേരാമ്പ്രയില്‍ നിന്നും വടകര, കുറ്റ്യാടി എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ യൂണിറ്റുകള്‍ എത്തി മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. പേരാമ്പ്ര പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
 
2023 June 14KeralaFire at Waste storage centreTwo shops destroyed ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: massive fire broke out at a waste storage, Two shops destroyed

By admin

Leave a Reply

Your email address will not be published. Required fields are marked *