തൃശൂര്‍ – സൈക്കിളില്‍ വരുമ്പോള്‍ തെരുവുനായ്ക്കള്‍ പിന്നാലെ കൂടിയതിനെ തുടര്‍ന്ന്  സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞു. ചിയ്യാരത്തെ ജെറി യാസിന്റെ മകന്‍ എന്‍ ഫിനോവി( 16) നാണ് പരിക്കേറ്റത്. മുഖത്തും പരിക്കേറ്റിട്ടുമുണ്ട്. ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളില്‍ വരികയായിരുന്നു ഫിനോ. ആക്രമിക്കാനെത്തിയ നായയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈക്കിള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുവീഴുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി തുടര്‍ ചികിത്സ നല്‍കി വരികയാണ്.
 
2023 June 14KeralaStray dogs attackStudent fell down from bicyclelosses teeth ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Attack of stray dogs, student loss teeth

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed