ചെന്നൈ: തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ബുധനാഴ്ച പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത അദ്ദേഹത്തെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിക്കുകയും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക മാറ്റുകയും ചെയ്തു. ചെന്നൈയിലെ ഒമണ്ടൂരാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സെന്തില്‍. കേന്ദ്രസേനയുടെ അതീവ സുരക്ഷയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വിശദമായ