വാഷിംഗ്ടണ്‍ – മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. സ്ഥാനമൊഴിയുമ്പോള്‍ ദേശീയ സുരക്ഷാ രേഖകള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്നും അവ പരസ്യപ്പെടുത്തിയെന്നുമുള്ള കുറ്റത്തിനാണ് മിയാമി ഫെഡറല്‍ കോടതി ഡൊണാള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.   ട്രംപിന്റെ മുന്‍ സഹായി വാള്‍ട്ട് നൗതയ്ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. 2024-ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ട്രംപ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. വീണ്ടും പ്രസിഡന്റാകാനുള്ള അദ്ദേഹത്തിന്റെ മോഹങ്ങള്‍ക്ക് അറസ്റ്റ് ഉള്‍പ്പടെയുള്ള നിയമനടപടികള്‍ കനത്ത തിരിച്ചടിയാണ്.
2021 ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്നും സ്ഥാനമൊഴിയുമ്പോള്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ട്രംപ് മാര്‍ എലാഗോ ഫ്‌ളോറിഡ എസ്റ്റേറ്റിലും ന്യൂജേഴ്സി ഗോള്‍ഫ് ക്ലബ്ബിലും അലക്ഷ്യമായി സൂക്ഷിച്ചെന്നാണ് കേസ്. രഹസ്യരേഖകള്‍ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറല്‍ ഗ്രാന്‍ഡ് ജൂറിയുടെ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ്, ഡൊണള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.
 
 
2023 June 14InternationalDonald trump arrestedNational security documents ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Donald Trump Arrested for Illegal Storage of National Security Documents

By admin

Leave a Reply

Your email address will not be published. Required fields are marked *