പട്‌ന-ഗംഗയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരെ മുതല ജീവനോടെ കടിച്ചുതിന്നു. ക്ഷുഭിതരായ ജനം മുതലയെ നദിയിൽനിന്ന് വലിച്ചുകയറ്റി അടിച്ചുകൊന്നു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. പുതുതായി വാങ്ങിയ ബൈക്ക് പൂജിക്കാനായി പതിനാലുകാരനായ അങ്കിത് കുമാർ ബന്ധുക്കൾക്കൊപ്പം ഗംഗയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുളിച്ച ശേഷം ബൈക്കിന്റെ പൂജയ്ക്ക് വേണ്ടി ഗംഗാ ജലം ശേഖരിക്കാനായിരുന്നു ഇത്. എന്നാൽ ഇതിനിടെ അങ്കിതിനെ മുതല ആക്രമിച്ചു. വെള്ളത്തിലേക്ക് വലിച്ചുകൊണ്ടുപോയി അങ്കിതിനെ മുതല ജീവനോടെ തിന്നു. കുടുംബാംഗങ്ങളും നാട്ടുകാരും ബഹളം വെച്ചെങ്കിലും ഫലമുണ്ടായില്ല. അങ്കിതിനെ ഏകദേശം പൂർണമായും മുതല തിന്നു. ഇതിനിടെ നാട്ടുകാർ ചേർന്ന് മുതലയെ വലിച്ചുകയറ്റി. തുടർന്ന് വടികൾ ഉപയോഗിച്ച് മുതലയെ അടിച്ചുകൊന്നു.
2023 June 13IndiapatnaGangatitle_en: On Camera, Crocodile That Killed Teen Pulled Out Of Water, Beaten To Death