ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ ബാഗ് തുറന്നു പണം മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. ദേവസേന, നന്ദിനി എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ പന്ത്രണ്ടാം തീയതി വൈകിട്ടോടുകൂടി കോട്ടയം- കുമരകം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരിയുടെ ബാഗ് തുറന്ന് ബാഗിന്റെ ഉള്ളിൽ വച്ചിരുന്ന 2000 രൂപ മോഷ്ടിക്കുകയായിരുന്നു. കുമരകം സ്റ്റേഷന്‍ എസ്.എച്ച്.ഓ ബീൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
