കൊച്ചി: പനമ്പിള്ളി നഗറിൽ മത്സരയോട്ടത്തിനിടെ കാറിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണമായി കത്തിനശിച്ചു. അതേസമയം കാറിലുണ്ടായിരുന്നവര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തൊടുപുഴ സ്വദേശിയുടേതാണ് കാര്‍.
ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. രണ്ടു പേരാണ് തീപിടിച്ച കാറിലുണ്ടായിരുന്നത്. മിനി കൂപ്പര്‍ കാറും പോളോ കാറുമാണ് പനമ്പിള്ളി നഗറിൽ നിന്ന് കൃഷ്ണയ്യര്‍ റോഡിലേക്ക് മത്സരയോട്ടം നടത്തിയത്. അതിനിടെ നിയന്ത്രണം വിട്ട പോളോ കാര്‍ പാലത്തിലിടിച്ച് നിന്നു. കാറിലുണ്ടായിരുന്നവര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. തീപിടിച്ച കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കാറില്‍ അഡിഷണല്‍ ഫിറ്റിങ്സ് ഉണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *