അടിമാലി ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു, നാലു പേർക്ക് പരിക്ക്

ഇടുക്കി: അടിമാലി ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് നാലു പേർക്ക് പരിക്ക്. പൊളിഞ്ഞ പാലം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ അഞ്ചരയോടെ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം. 100 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റ രണ്ട് സ്ത്രീകൾ അടക്കമുള്ളവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. വിമാനത്താവളത്തിൽ ബന്ധുവിനെ എത്തിച്ച ശേഷം മടങ്ങുകയായിരുന്നു സംഘം.

By admin

Leave a Reply

Your email address will not be published. Required fields are marked *