അജ്‌മാനിൽ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചു മരണപെട്ട രണ്ടാമത്തെ ആളുടെ മൃതദ്ദേഹം നാളെ നാട്ടിലെത്തിക്കും

അജ്‌മാൻ: അജ്‌മാനിൽ എണ്ണടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് സ്വദേശി അൽ അമീൻന്‍റെ (35) മൃതദേഹം നാളെ പുലർച്ചെ ദുബായിൽ നിന്ന് പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകും.
കഴിഞ്ഞ 4 ന് അജ്മാനിൽ ജറഫ് ഏരിയയിൽ ആയിരുന്നു അപകടം ഉണ്ടായത്. ഡീസൽ ടാങ്ക് റിപ്പയറിനിടെ അമീൻ വെൽഡിങ് ജോലി ചെയ്തു കൊണ്ട് ഇരിക്കുമ്പോഴാണ് പെട്ടന്ന് ടാങ്ക് പൊട്ടിത്തെറിച്ചത്. അപകടത്തിൽ രണ്ട്‌ പേർ മരണപെടുകയും മൂന്നു പേർക്ക് പരികേൾക്കുകയും ചെയ്തു. മരണപെട്ട മറ്റൊരാളുടെ മൃതദ്ദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചു സംസ്കരിച്ചിരുന്നു.
യുഎഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശേരി സാമൂഹിക പ്രവർത്തകൻ നിഹാസ് ഹാഷിം കല്ലറ,അബു ചേറ്റുവ എന്നിവരുടെ ഇടപെടലിലൂടെയാണ് നിയമനടപടികൾ വളരെ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *