വാഷിംഗ്ടണ്‍- വാഷിംഗ്ടണില്‍നിന്ന് ന്യൂയോര്‍ക്ക് വരെ ട്രക്കില്‍ സഞ്ചരിച്ച് രാഹുല്‍ ഗാന്ധി. യു.എസ് സന്ദര്‍ശനത്തിനിടെ നടത്തിയ യാത്രയുടെ വിഡിയോ അദ്ദേഹം പങ്കുവെച്ചു. യു.എസിലുള്ള ഇന്ത്യന്‍ വംശജരായ ട്രക്ക് ഡ്രൈവര്‍മാരുടെ ജീവിതത്തെക്കുറിച്ച് കൂടുതലറിയാനാണ് യാത്ര.
കുറച്ചു ദിവസം മുമ്പ് ദല്‍ഹി മുതല്‍ ചണ്ഡിഗഡ് വരെ രാഹുല്‍ ട്രക്കില്‍ സഞ്ചരിച്ചിരുന്നു. ഇന്ത്യയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനായിരുന്നു രാഹുലിന്റെ യാത്ര. ഇതിന്റെ തുടര്‍ച്ചയായാണ് യു.എസിലും  രാഹുല്‍ ഗാന്ധി യാത്ര നടത്തിയത്.
ട്രക്ക് ഡ്രൈവര്‍ തല്‍ജീന്ദര്‍ സിംഗ് വിക്കി ഗില്‍, സുഹൃത്ത് രഞ്ജീത്ത് സിങ് ബനിപാല്‍ എന്നിവര്‍ക്കൊപ്പമായിരുന്നു യാത്ര. ഡല്‍ഹി-ചണ്ഡീഗഡ് ട്രക്ക് യാത്രക്ക് സമാനമായി ഡ്രൈവര്‍മാരുടെ ജീവിതപ്രശ്‌നങ്ങളാണ് ഈ യാത്രയിലും രാഹുലിന്റെ പ്രധാന സംസാരം. ഇന്ത്യയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് തുച്ഛമായ വേതനം ലഭിക്കുമ്പോള്‍ യു.എസില്‍ മാന്യമായ വേതനം ലഭിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
 

2023 June 13Internationalrahul gandhititle_en: rahul travelled in truck

By admin

Leave a Reply

Your email address will not be published. Required fields are marked *