വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ മുതൽ 3000 രൂപ വരെ സൗജന്യം, സഹായമെത്തുക 1.25 കോടി വനിതകളിലേക്ക്; ഡിയർ സിസ്റ്റർ പദ്ധതിയുമായി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാർ ജൂണ്‍ 10 മുതൽ ആരംഭിച്ച സ്ത്രീകൾക്കായുള്ള അത്യാകർഷകമായ ഒരു പദ്ധതിയാണ് മുകളിൽപ്പറഞ്ഞിരിക്കുന്ന ഡിയർ സിസ്റ്റർ പ്രോഗ്രാം -2023 അഥവാ ലഡ്‌ലി ബഹ്‌നാ യോജന -2023 (Ladli Behna Yojana -2023). വിവാഹിതരായ സ്ത്രീകൾക്ക് മാസം 1000 രൂപയിൽ തുടങ്ങി 3000 രൂപ വരെ സൗജന്യമായി നൽകുന്ന സ്കീമാണിത്.
ഇത് ഇവിടെ വിവരിക്കാൻ കാരണമുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇപ്പോൾ ഇതുപോലുള്ള സൗജന്യപദ്ധതികൾ വ്യാപകമായി നടപ്പാക്കുകയാണ്‌. തീർച്ചയായും വോട്ടു ബാങ്ക് ലക്‌ഷ്യം വച്ചാകും ഈ നീക്കങ്ങൾ.
ജനത്തിന് ഇന്ത്യയിൽ ആദ്യമായി ഇത്തരം സൗജന്യ പദ്ധതികൾക്ക് തുടക്കമിട്ടത് ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ സർക്കാരാണ്. അവർ തുടങ്ങിവച്ച വൈദ്യുതി, വെള്ളം, സ്ത്രീകളുടെ യാത്രാ സൗജന്യങ്ങൾ ഒക്കെ നഖശിഖാന്തം എതിർത്ത മറ്റു പാർട്ടികളും ഇപ്പോൾ അവരുടെ വഴിയെയാണ് നീങ്ങുന്നത്.
എഎപി സർക്കാർ പഞ്ചാബിൽ അധികാരത്തിൽ വന്നതോടുകൂടി സൗജന്യങ്ങൾ ഒരു പടികൂടി മുന്നിലായി. വൈദ്യുതി , വെള്ളം കൂടാതെ വനിതകൾക്ക് അവർ മാസം 1000 രൂപ സഹായധനമായി നൽകാനും തുടങ്ങി.
സൗജന്യം നൽകിയാൽ അത് നാടിനെ ദോഷമായി ബാധിക്കുമെന്നും ജനം സൗജന്യത്തിന് അടിമയാകുമെന്ന വ്യാപകമായ ആക്ഷേപം പലഭാഗത്തുനിന്നും ഉയർന്നിരുന്നു. എന്നാൽ സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ ഇത്തരത്തിലുള്ള സൗജന്യങ്ങൾക്ക് തുടക്കമിട്ടത് ഉറപ്പായും ആം ആദ്മി പാർട്ടി സർക്കാരുകളാണ്.
ഇപ്പോൾ എഎപി സർക്കാരുകൾ നൽകുന്ന സൗജന്യങ്ങൾ ഒരു പരിധിവരെയോ അതിനപ്പുറമോ നൽകാൻ മറ്റു സർക്കാരുകളും നിർബന്ധിതരായിരിക്കുയാണ്. തമിഴ്‌നാട്ടിൽ രൊക്കം പണമുൾപ്പെടെ നിരവധി സൗജന്യ ങ്ങൾ ഡിഎംകെ സർക്കാർ ജനങ്ങൾക്ക് നൽകുന്നുണ്ട്.
രാജസ്ഥാൻ സർക്കാർ കുക്കിംഗ് ഗ്യാസ് 500 രൂപയ്ക്ക് നൽകുന്നതോടൊപ്പം 100 യൂണിറ്റ് വൈദ്യുതി സൗജന്യ വും സ്ത്രീകൾക്ക് പെൻഷനും നൽകുന്ന പദ്ധതികൾക്ക് തുടക്കമിട്ടിരിക്കുന്നു.
കർണാടകം തെരഞ്ഞെടുപ്പ് വാഗ്ദാനമായ 200 യൂണിറ്റ് വൈദ്യുതി സൗജന്യം ,സ്ത്രീകൾക്ക് മാസം 2000 രൂപ പെൻഷൻ,സ്ത്രീകൾക്ക് സൗജന്യയാത്ര, തൊഴിൽ രഹിതർക്ക് 3000 രൂപ മാസവേതനം ഇവ സർക്കാർ നടപ്പാക്കിക്കഴിഞ്ഞു.
ഇപ്പോഴിതാ മദ്ധ്യപ്രദേശ് സർക്കാരും മാസം 100 യൂണിറ്റ് വൈദ്യുതി സൗജന്യത്തോടൊപ്പം ( അടുത്ത 100 യൂണിറ്റിന് പകുതി ചാർജ് മാത്രം. അതിൽ കൂടിയാൽ മുഴുവൻ തുകയും നൽകണം) വനിതകൾക്ക് മാസം 1000 രൂപ സഹായധനം നൽകിയിരിക്കുകയാണ്. ഡിയർ സിസ്റ്റർ പ്രോഗ്രാം -2023 അഥവാ Ladli Behna Yojana -2023 എന്ന പദ്ധതിയിലൂടെ.
തുടക്കം 1000 രൂപയും ഓരോ മൂന്നു മാസം കഴിയുമ്പോഴും 250 രൂപവീതം വർദ്ധിപ്പിച്ച് തുക മാസം 3000 രൂപ വരെയാക്കുന്നതാണ് ഈ പദ്ധതി.
സ്ത്രീകൾ വിവാഹിതരും, വർഷം 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരും, അവർക്കും കുടുംബ ത്തിനും കൂടി 5 ഏക്കറിലധികം ഭൂമിയില്ലായെങ്കിലുമാണ് ഈ ആനുകൂല്യം 60 വയസ്സുവരെ ലഭിക്കുക. 60 വയസ്സുമുതൽ ഇത് വർദ്ധക്യപെൻഷനിലേക്ക് മാറും. മദ്ധ്യപ്രദേശിലെ 1.25 കോടി വനിതകൾക്കാണ് ഈ സഹായധനം ഇനിമുതൽ മാസംതോറും ലഭിക്കുക.
ഇവിടെ മനസ്സിലുയരുന്ന ഒരു ചോദ്യമിതാണ്.എന്തുകൊണ്ടാണ് ഇതുവരെ ഈ സർക്കാരുകൾ സൗജന്യങ്ങൾ നൽകാതിരുന്നത് ? ആം ആദ്മി പാർട്ടി തുടങ്ങിവച്ചപ്പോൾ മറ്റുള്ളവർക്ക് ഇതിനുള്ള ഫണ്ട് എവിടെനിന്നു ണ്ടായി ?
ഇവിടെ ഒരു കാര്യം പറയാതെ തരമില്ല….
കേരളം പോലെയല്ല മറ്റു സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ അവസ്ഥ. ഇന്നും പിന്നോക്കാവസ്ഥയിൽ മതിയായ പോഷകാഹാരം സ്വയമോ,കുഞ്ഞുങ്ങൾക്കോ നൽകാൻ നിവർത്തിയില്ലാത്ത അമ്മമാർ അവിടങ്ങളിൽ അനവധിയുണ്ട്.
വനിതകൾക്ക് സാമ്പത്തിക സഹായവും, യാത്രാ സൗജന്യവും , റേഷനും വളരെ അനിവാര്യമായ ഘടക ങ്ങളാണ്. ആരെയും ആശ്രയിക്കതെ അവർക്ക് ജോലിചെയ്യാനും ജീവിക്കാനും ഒപ്പം അത്യാവശ്യ മരുന്നി നുമൊക്കെ ഈ ആനുകൂല്യങ്ങൾ വളരെ ഉപകാരപ്രദമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed