പാലക്കാട്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തതിനെക്കുറിച്ച്, സർക്കാറിനെ വിമർശിച്ചാൽ മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആടിനെ പട്ടിയാക്കുന്ന സമീപനമാണിതെന്നും പറയാത്ത കാര്യം തന്റെ മേൽ കെട്ടിവെക്കുകയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. ക്രിമിനൽ ഗുഢാലോചന നിയമത്തിനുമുന്നിൽ കൃത്യമായി വരണം, കുറ്റവാളികൾ ആരായാലും, മാധ്യമപ്രവർത്തകരായാലും രാഷ്ട്രീയക്കാരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതാണ് എന്ന് മാത്രമാണ് പറഞ്ഞത്. അതിന്റെ അപ്പുറം ചേർത്തതെല്ലാം എന്റെ