മദീന – ഹജ് സീസൺ ആരംഭിച്ച ശേഷം തിങ്കളാഴ്ച വരെ പ്രവാചക നഗരിയിൽ 5,31,243 ഹാജിമാർ എത്തിയതായി ഹജ്, സിയാറ കമ്മിറ്റി അറിയിച്ചു. തിങ്കളാഴ്ച 27,808 ഹാജിമാർ മദീനയിലെത്തി. 22,775 പേർ 92 വിമാന സർവീസുകളിൽ മദീന എയർപോർട്ടു വഴിയും 2,276 പേർ 58 ബസുകളിൽ മക്ക, മദീന എക്‌സ്പ്രസ്‌വേ വഴിയും 2,757 ഹാജിമാർ 92 ബസുകളിൽ കരാതിർത്തികൾ വഴിയുമാണ് എത്തിയത്. മദീന സിയാറത്ത് പൂർത്തിയാക്കി തിങ്കളാഴ്ച അർധ രാത്രി വരെ 3,78,698 തീർഥാടകർ മക്കയിലേക്ക് തിരിച്ചു. തിങ്കളാഴ്ച രാത്രിയിലെ കണക്കുകൾ പ്രകാരം മദീനയിൽ 1,52,500 ഹാജിമാരാണുള്ളത്. തിങ്കളാഴ്ച വരെ 21,891 ഹാജിമാർ മദീനയിൽ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്തിയതായും ഹജ്, സിയാറ കമ്മിറ്റി അറിയിച്ചു.
2023 June 13Saudititle_en: More than five lakh pilgrims came to Madinah