പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് 4 മണി മുതൽ വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്‌മെന്റ് അറിയാം. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്.
ജൂൺ 15 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. ആദ്യ അലോട്ട്‌മെൻറിന് മുൻപായി അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്താനുള്ള അവസാന അവസരം കൂടിയാണ് ഇത്. 4,58,773 പേരാണ് ഇതുവരെ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്

By admin

Leave a Reply

Your email address will not be published. Required fields are marked *